ഡിഹെയക്ക് വിലയിട്ട് റയൽ മാഡ്രിഡ്, കൂസലില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൂപ്പർ തരാം ഡേവിഡ് ഡിഹെയയെ ടീമിൽ എത്തിക്കാൻ ഒരുങ്ങി റയൽ മാഡ്രിഡ്. 100 മില്യൺ യൂറോ തുകയാണ് റയൽ മാഡ്രിഡ് സ്‌പെയ്‌നിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറിന് വേണ്ടി മുടക്കാനിരിക്കുന്നത്. ദീർഘകാലമായി റയൽ മാഡ്രിഡ് ഡേവിഡ് ഡിഹെയയെ ലക്‌ഷ്യം വെക്കുന്നുണ്ട്, 2015ൽ റയൽ മാഡ്രിഡിന് ഡിഹെയയെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുത്തിരുന്നു എങ്കിലും ഫാക്സ് മെഷീന്റെ തകരാർ മൂലം അവസാന നിമിഷം ട്രാൻസ്ഫർ മുടങ്ങുകയായിരുന്നു.

എന്നാൽ ഡേവിഡ് ഡിഹെയക്ക് പുതിയ യ കരാർ നൽകാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണസൈറ്റഡ്. പുതിയ കരാറിന് വേണ്ടിയുള്ള ചർച്ചകൾ ക്ലബും താരവും തമ്മിൽ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ഡേവിഡ് ഡിഹെയയും തമ്മിലുള്ള കരാർ 2019 ജൂണിൽ അവസാനിക്കും, എന്നാൽ ഒരു വര്ഷം കൂടെ കരാർ നീട്ടാനുള്ള ക്ലോസ് കരാറിൽ ഉണ്ട്. അത് പ്രകാരം 2020 വരെ ഡിഹെയക്ക് യുണൈറ്റഡിൽ തുടരാനാവും.

നിലവിൽ മുൻ യുവന്റസ് ഗോൾ കീപ്പർ ജിയാൻലൂജി ബഫണിന്റെ പേരിൽ ആണ് ഒരു ഗോൾ കീപ്പറുടെ പേരിലുള്ള ഏറ്റവും വലിയ ട്രാൻസ്ഫർ തുകയുടെ റെക്കോർഡ് ഉള്ളത്. ഏകദേശം 52 മില്യൺ തുകയാണ് യുവന്റസ് 2001ൽ പാർമക്ക് നൽകിയത്. രണ്ടാമതുള്ളത് മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾ കീപ്പർ എഡേഴ്‌സണിന്റെ പേരിൽ ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement