Picsart 23 07 06 11 04 25 018

റയൽ മാഡ്രിഡ് തുർക്കിഷ് അത്ഭുത പ്രതിഭ ആർദ ഗൂലറെ സ്വന്തമാക്കി

ടർക്കിഷ് വമ്പന്മാർ ആയ ഫെനർബാഷെയുടെ 18 കാരനായ യുവപ്രതിഭ ആർദാ ഗുലെർ ഇനി റയൽ മാഡ്രിഡിൽ. താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത് ആയി ഫാബ്രിസിയോ റൊമാനഒ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ 17.5 മില്യണിന്റെ റിലീസ് ക്ലോസ് തുർക്കി ക്ലബിന് മുന്നിൽ ബാഴ്‌സലോണ സമർപ്പിച്ചിരുന്നു. എന്നാലും ഇതിനും മുകളിൽ 20 മില്യൺ യൂറോ അടുത്ത് വരുന്ന ഓഫർ നൽകിയാണ് റയൽ ഫെനർബാഷെയിൽ നിന്ന് താരത്തെ റാഞ്ചിയത്.

താരം അഞ്ചു വർഷത്തെ കരാർ റയലിൽ ഒപ്പുവെക്കും. 20 മില്യൺ ഫീയും ഒപ്പം ആഡ് ഓണും ഉണ്ടാകും. ആർദയെ ഭാവിയിൽ റയൽ വിൽക്കുമ്പോൾ ആ ഫീയുടെ 20%വും ഫെനർബചെക്ക് ലഭിക്കും. താരത്തിന്റെ സൈനിംഗ് താമസിയാതെ തന്നെ റയൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. റയൽ മാഡ്രിഡ് ഈ വരുന്ന സീസണിൽ തന്നെ താരത്തെ ഫസ്റ്റ് ടീമിന്റെ ഭാഗമാക്കും. വലതു വിങ്ങിലാകും താരം റയലിനായി കളിക്കുക.

അവസാന രണ്ടു വർഷമായി ഫെബർബചെയുടെ സീനിയർ ടീമിനൊപ്പം ആർദ ഉണ്ട്. താരം തുർക്കി ദേശീയ ടീമിനായും അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

Exit mobile version