റയലിന്റെ സ്പാനിഷ് താരത്തെ സ്വന്തമാക്കി അത്ലെറ്റിക്കോ മാഡ്രിഡ്

റയൽ മാഡ്രിഡിന്റെ മധ്യനിരതാരം മാർക്കസ് ലോറന്റെയെ സ്വന്തമാക്കി അത്ലെറ്റിക്കോ മാഡ്രിഡ്. അഞ്ചു വർഷത്തെ കരാറിലാണ് 24 കാരനായ സ്പാനിഷ് യുവതാരത്തെ മാഡ്രിഡ് ക്ലബ്ബ് സ്വന്തമാക്കിയത്. 40 മില്ല്യൺ യൂറോയാണ് താരത്തിനായി അത്ലെറ്റിക്കോ മുടക്കിയത്. കാസെമിറോയുടെ അഭാവത്തിൽ റയലിൽ തിളങ്ങിയ ലോറെന്റെ പ്ലേയിംഗ് ടൈമിനായി രണ്ട് സീസണായി കാത്തിരിക്കുകയാണ്.

സിനദിൻ സിദാൻ പരിശീലനായി തിരിച്ചെത്തിയപ്പോളും ലോറെന്റെയ്ക്ക് ബെഞ്ചിലയിരുന്നു സ്ഥാനം. സിദാന്റെ പ്ലാനുകളിൽ ഉൾപ്പെടാത്തതിനാൽ താരം ക്ലബ്ബ് വിടുമെന്ന സൂചനകൾ ഉണ്ടായിരുന്നു‌. ഡിയാഗോ സിമിയോണിയുടെ കീഴിൽ അത്ലെറ്റിക്കോയുടെ മധ്യനിരയിൽ സ്ഥാനമുറപ്പാണ് ലോറെന്റെയ്ക്ക്. റോഡ്രിക്ക് പകരക്കാരനായാണ് ലോറെന്റെയെ അത്ലെറ്റിക്കോ മാഡ്രിഡ് വാണ്ട മെട്രോപൊളിറ്റാനോയിലെത്തിച്ചത്. സ്പാനിഷ് യൂത്ത് ടീമുകളിൽ ഇടം നേടിയ ലോറെന്റെ സീനിയർ ടീമിനാായി ബൂട്ടണിഞ്ഞിട്ടില്ല.

Previous articleഇന്ത്യക്ക് വീണ്ടും പരിക്ക് ആശങ്ക
Next articleസർപ്രൈസ് പൊളിച്ച് കേരള ബ്ലാസ്റ്റേഴ്സ്, രാഹുൽ കെപി ഇനി മഞ്ഞപ്പടയിൽ