Site icon Fanport

റയൽ ബെറ്റിസിന്റെ ഡിഫൻഡർ ലൂയിസ് ഫെലിപ്പെ സൗദി അറേബ്യയിലേക്ക്

റിയൽ ബെറ്റിസ് ഡിഫൻഡർ ലൂയിസ് ഫിലിപ്പെ സൗദി അറേബ്യയിലേക്ക്. ബെറ്റിസിന് മുന്നിൽ അൽ ഇത്തിഹാദ് ഒരു ബിഡ് സമർപ്പിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 22 മില്യൺ യൂറൊയുടെ ബിഡ് ആണ് ഇത്തിഹാദ് സമർപ്പിച്ചത്. ബെറ്റിസ് താരത്തെ വിൽക്കാൻ തയ്യാറാണ്. നേരത്തെ തന്നെ ബെറ്റിസ് ലൂയിസ് ഫെലിപ്പെയെ ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തിരുന്നു.

സൗദി 23 08 29 18 13 55 709

26-കാരന് 2027 വരെയുള്ള കരാർ ബെറ്റിസിൽ ഉണ്ട്. എങ്കിലും ഫണ്ട് സ്വരൂപിക്കാൻ ആയി താരത്തെ വിൽക്കാൻ ആണ് ബെറ്റിസ് തീരുമാനം. കഴിഞ്ഞ സീസണിൽ ലാസിയോയിൽ നിന്നായിരുന്നു താരം സ്പെയിനിൽ എത്തിയത്‌. അതിനു മുമ്പ് ആറ് വർഷത്തോളം താരം ലാസിയോയിൽ ഉണ്ടായിരുന്നു. ബ്രസീലിലാണ് ജനിച്ചത് എങ്കിലും ഇറ്റാലിയ ദേശീയ ടീമിനായാണ് താരം കളിച്ചത്.

Exit mobile version