Site icon Fanport

അമേരിക്കൻ യുവതാരത്തെ സ്വന്തമാക്കി ലെപ്‌സിഗ്

ബുണ്ടസ് ലീഗ ക്ലബായ ലെപ്‌സിഗ് അമേരിക്കൻ യുവതാരം ടൈലർ ആഡംസിനെ സ്വന്തമാക്കി. 2023 വരെയുള്ള കരാറിലാണ് 19 കാരനായ യുവതാരം ജർമ്മനിയിൽ എത്തുന്നത്. ജനുവരിയിൽ ട്രൻസ്ഫെർ വിൻഡോ തുറക്കുമ്പോളായിരിക്കും ട്രാൻസ്ഫർ ഒഫീഷ്യലാകുക. ആർ ബി ലെപ്‌സിഗിൽ പതിനാലാം നമ്പർ ജേഴ്‌സിയായിരിക്കും യുവ ഡിഫൻസീവ് മിഡ്ഫീൽഡർ അണിയുക.

മേജർ ലീഗ് സോക്കർ ടീമായ ന്യൂ യോർക്ക് റെഡ് ബുൾസിൽ നിന്നുമാണ് താരം ലെപ്‌സിഗിൽ എത്തുന്നത്. അമേരിക്കൻ ദേശീയ ടീമിന് വേണ്ടി എട്ടു മത്സരങ്ങളിൽ ടൈലർ ബൂട്ടണിഞ്ഞിട്ടുണ്ട്. ബുണ്ടസ് ലീഗയിൽ ദേശീയ ടീമിലെ സഹ താരങ്ങളായ പുളിസിക്കും (ഡോർട്ട്മുണ്ട്) വെസ്റ്റൻ മക്‌കെന്നിയുമുണ്ട്(ഷാൽകെ).

Exit mobile version