റയ്നർ ഫെർണാണ്ടസ് ഇനി ഐ എസ് എല്ലിൽ കളിക്കും

മോഹൻ ബഗാന്റെ മധ്യനിര താരമായിരുന്ന റെയ്നർ ഫെർണാണ്ടസ് ഇനി ഐ എസ് എല്ലിൽ കളിക്കും. ഐ എസ് എൽ ക്ലബായ മുംബൈ സിറ്റി എഫ് സിയാണ് റയ്നർ ഫെർണാണ്ടസിനെ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈ സ്വദേശിയായ റെയ്നറിന് ഇത് സ്വന്തം നാട്ടിലേക്കുള്ള മടക്കം കൂടിയാണ്. 2016ൽ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിച്ചു കൊണ്ടായിരുന്നു താരം മോഹൻ ബഗാനിലെ തന്റെ കരിയർ ആരംഭിച്ചത്.

2017 ജനുവരിയിൽ ഷില്ലോങ്ങിനെതിരായ മത്സരത്തിലായിരുന്നു റെയ്നറുടെ ഐലീഗ് അരങ്ങേറ്റം. മുമ്പ് എയർ ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version