Picsart 23 08 05 17 09 46 132

ഔദ്യോഗിക പ്രഖ്യാപനം എത്തി, മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ സ്ട്രൈക്കർ

മാഞ്ചസ്റ്റർ യുണൈറ്റഡ് റാസ്മസ് ഹൊയ്ലുണ്ടിന്റെ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 70 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൊയ്ലുണ്ടിനെ അറ്റലാന്റയിൽ നിന്ന് സ്വന്തമാക്കുന്നത്. താരം അഞ്ചു വർഷത്തെ കരാർ യുണൈറ്റഡിൽ ഒപ്പുവെച്ചു. പി എസ് ജിയുടെ ശ്രമങ്ങളും മറികടന്നാണ് യുണൈറ്റഡ് ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ ആരാധകർക്ക് മുന്നിലാണ് താരത്തെ അവതരിപ്പിച്ചത്.

റാസ്മസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്ട്രൈക്കർക്ക് ആയുള്ള അന്വേഷണത്തിൽ ആയിരുന്നു.

ഹൊയ്ലുണ്ടുമായി യുണൈറ്റഡ് കഴിഞ്ഞ ആഴ്ച തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. റാസ്മസ് ഹൊയ്ലുണ്ട് 2028 വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും. ഒരു വർഷം കൂടെ കരാർ നീട്ടാനും വ്യവസ്ഥ ഉണ്ടായിരിക്കും.

20-കാരന് ആയ റാസ്മസ് ഹൊയ്ലുണ്ടിന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തമാക്കിയത്.

Exit mobile version