റാസ്മസ് ക്രിസ്റ്റ്ൻസൻ ലീഡ്സ് യുണൈറ്റഡിലേക്ക് തന്നെ

Newsroom

20220603 133814

ലീഡ്സ് യുണൈറ്റഡ് റാസ്മസ് ക്രിസ്റ്റൻസനെ സ്വന്തമാക്കും എന്ന് ഉറപ്പായി. സാൽസ്ബർഗും ലീഡ്സ് യുണൈറ്റഡും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർ നാഷണൽ മത്സരങ്ങൾ കഴിഞ്ഞാൽ ക്രിസ്റ്റൻസൻ ലീഡ്സിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.

സാൽസ്ബർഗിന്റെ താരമായ ക്രിസ്റ്റ്യൻസനായി ഡോർട്മുണ്ടും ശ്രമിക്കുന്നുണ്ടായിരുന്നു. അവരെ മറികടന്നാണ് ലീഡ്സ് ഈ സൈനിങ് പൂർത്തിയാക്കുന്നത്. ഡാനിഷ് ഫുട്ബോളർ ആയ 24കാരൻ 2019 മുതൽ സാൽസ്ബർഗിലുണ്ട്.

സാൽസ്ബർഗിനായി നൂറോളം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. സാൽസ്ബർഗിൽ എത്തും മുമ്പ് അയാക്സിന്റെ താരമായിരുന്നു. കഴിഞ്ഞ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും അരങ്ങേറ്റം നടത്തിയിരുന്നു.