Site icon Fanport

റാസ്മസ് ഹൊയ്ലുണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണ, 2028വരെയുള്ള കരാർ ഒപ്പുവെക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ട്രൈക്കറിനായുള്ള ട്രാൻസ്ഫർ പോരാട്ടം അവസാനം വിജയിക്കുകയാണ്. യുണൈറ്റഡ് അറ്റലാന്റ താരം ഹിയ്ലുണ്ടുമായി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റാസ്മസ് ഹൊയ്ലുണ്ട് 2028 വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും. ഒരു വർഷം കൂടെ കരാർ നീട്ടാനും വ്യവസ്ഥ ഉണ്ടായിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റ സ്വീകരിക്കും എന്ന് ഉറപ്പുള്ള ബിഡ് ആകും സമർപ്പിക്കുന്നത്. 90 മില്യൺ ഒന്നുൻ താരത്തിനായി യുണൈറ്റഡ് നൽകില്ല എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു.

മാഞ്ചസ്റ്റർ 23 06 01 17 10 02 407

മേസൺ മൗണ്ടിനെയും ഒനാനയെയും സൈൻ ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പൂർണ്ണ ശ്രദ്ധ ഹൊയ്ലൊണ്ടിന്റെ ട്രാൻസ്ഫറിലാണ് നൽകിയിരിക്കുന്നത്. 85 മില്യണാണ് അറ്റലാന്റ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇത് വളരെ കൂടുതൽ ആണെന്ന് യുണൈറ്റഡ് വിശ്വസിക്കുന്നു‌. 50-60 മില്യൺ വരെ ആകും യുണൈറ്റഡ് പരമാവധി വാഗ്ദാനം ചെയ്യുക. ഈ തുകയ്ക്ക് അകത്ത് അറ്റലാന്റ വരും എന്ന് യുണൈറ്റഡ് വിശ്വസിക്കുന്നു‌. ഹൊയ്ലുണ്ടിനെ സ്വന്തമാക്കിയ ശേഷം യുണൈറ്റഡ് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ കൂടെ ടീമിലേക്ക് എത്തിക്കും.

20-കാരന് ആയ റാസ്മസ് ഹൊയ്ലുണ്ടിന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

Picsart 23 07 18 00 37 21 161

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌.

Exit mobile version