Site icon Fanport

റാഫേൽ ഗുറേറോ ഇനി ബയേണിൽ

ബൊറൂസിയ ഡോർട്ട്മുണ്ട് വിട്ട റാഫേൽ ഗുറേറോ ഇനി വൈരികളായ ബയേൺ മ്യൂണിക്കിന് ഒപ്പം. അവസാന ഏഴ് വർഷമായി ഗുറോറോ ഡോർട്മുണ്ടിനൊപ്പം ഉണ്ടായിരുന്നു. ബയേണിൽ 2026വരെയുള്ള കരാർ താരം ഒപ്പുവെക്കും. താരം ഫ്രീ ഏജന്റായാണ് ബയേണിലേക്ക് പോകുന്നത്.

ഗുറേറോ 23 05 29 16 05 21 160

ഡോർട്ട്മുണ്ടിനായി 224 മത്സരങ്ങൾ കളിച്ച ഗുറേറോ 40 ഗോൾ നേടുകയും 50 അസിസ്റ്റുകൾ സംഭാവന നൽകുകയും ചെയ്തിരുന്നു. പോർച്ചുഗീസ് താരത്തിനായി ബയേൺ മ്യൂണിച്ചിന് ഒപ്പം അത്ലറ്റികോ മാഡ്രിഡും രംഗത്ത് ഉണ്ടായിരുന്നു. ജർമ്മൻ ചാമ്പ്യന്മാരുടെ ഓഫർ സ്വീകരിക്കാൻ അവസാനം താരം തീരുമാനിച്ചു.

Exit mobile version