Picsart 23 06 03 08 46 43 108

റാമോസും പി എസ് ജി വിടും, ഔദ്യോഗിക പ്രഖ്യാപനം വന്നു

പി‌എസ്‌ജി ഡിഫൻഡർ സെർജിയോ റാമോസ് തന്റെ ഭാവി പി എസ് ജിയിൽ അല്ല എന്ന് പ്രഖ്യാപിച്ചു. താം ക്ലബ് വിടുകയാണ് എന്നും ഇന്ന് നടക്കുന്നത് പി എസ് ജിയിലെ തന്റെ അവസാന മത്സരമാണ് എന്നും റാമോസ് പറഞ്ഞു. പി‌എസ്‌ജിയുമായുള്ള കരാർ ജൂൺ അവസാനത്തോടെ അവസാനിക്കാനിരിക്കെ ആണ് റാമോസിന്റെ പ്രതികരണം.

പി എസ് ജിയിൽ റാമോസിന് ഇത് രണ്ടാം സീസൺ ആയിരുന്നു. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ രണ്ടാം സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകി. റാമോസിനെ നിലനിർത്താൻ പി എസ് ജി ശ്രമിച്ചിരുന്നു എങ്കിലും താരം ക്ലബിൽ തുടരാൻ താല്പര്യപ്പെടുന്നില്ല.

റാമോസിനെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് അൽ നാസർ ശ്രമിക്കുന്നുണ്ട്. റാമോസ് വരുന്ന ആഴ്ച തന്റെ അടുത്ത ക്ലബ് തീരുമാനിക്കും.

Exit mobile version