രാജു ഗെയ്ക്‌വാദ് ജംഷദ്പൂർ എഫ് സിയിൽ

- Advertisement -

മുൻ ഇന്ത്യൻ ഡിഫൻഡർ രാജു ഗെയ്ക്‌വാദിനെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. കഴിഞ്ഞ ഡ്രാഫ്റ്റിൽ വൻ തുകയ്ക്ക് മുംബൈ സിറ്റി സ്വന്തമാക്കിയ താരമാണ് രാജു ഗെയ്ക്‌വാദ്. ഇന്ത്യയുടെ ത്രോ മാൻ എന്നറിയപ്പെടുന്ന രാജു മുമ്പ് ടാറ്റ ഫുട്ബോൾ അക്കാദമിയുടെ താരനായിരുന്നു‌. അതുകൊണ്ട് തന്നെ ടാറ്റയിലേക്കുള്ള ഒരു മടക്കം കൂടിയാണ് രാജുവിന് ഇത്.

മുമ്പ് ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന രാജു എഫ് സി ഗോവയ്ക്കും മുംബൈ സിറ്റിക്കും വേണ്ടി ഇതിനു മുമ്പ് ഐ എസ് എൽ കളിച്ചിട്ടുണ്ട്. ഐ ലീഗിൽ മോഹൻ ബഗാനു വേണ്ടിയും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement