രാഹുൽ കെ പി ഇനി ശ്രീനിധിക്ക് ഒപ്പം

Img 20210922 133651
Credit: Twitter

ഗോകുലം കേരളം എഫ് സി ഫോർവേഡ് താരമായിരുന്ന രാഹുൽ കെ പി ക്ലബ് വിടുന്നു. താരം ഐ ലീഗിലെ പുതുമുഖക്കാരായ ശ്രീനിധി ഡെക്കാനിലേക്ക് ആണ് പോകുന്നത്. താരവും ശ്രീനിധിയുമായി കരാർ ധാരണയിൽ ആയിട്ടുണ്ട്. ഗോകുലത്തിന്റെ അക്കാഡമിയിലൂടെ വളർന്നു വന്ന താരമാണ് രാഹുൽ കെ പി. 22 വയസ്സുള്ള രാഹുൽ കെ പി അവസാന സീസണുകൾ ഗോകുലത്തിന്റെ സീനിയർ ടീമിനൊപ്പം ഉണ്ടായിരുന്നു.

രാഹുൽ കെ പി ഗോകുലത്തിന്റെ അണ്ടർ-18 അക്കാദമിയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേക്ക് വരുന്നത്. അണ്ടർ-18 നിന്നും റിസേർവ് ടീമിലിക്കും, പിന്നെ സീനിയർ ടീമിലേക്കും രാഹുൽ കെ പി വന്നു. 2017-18 സന്തോഷ് ട്രോഫിയിൽ അഞ്ചു ഗോളുകൾ നേടി കേരളത്തിലേക്ക് സന്തോഷ് ട്രോഫി കൊണ്ട് വരുന്നതിലും വലിയ പങ്കു വഹിച്ചിരുന്നു.

Previous articleഹാമസ് റോഡ്രിഗസ് ഇനി ഖത്തറിൽ
Next articleU23 ഏഷ്യൻ കപ്പിനായുള്ള ഇന്ത്യൻ സാധ്യതാ ടീം പ്രഖ്യാപിച്ചു, അലെക്സ് സജിയും രാഹുൽ കെ പിയും ടീമിൽ