സർപ്രൈസ് പൊളിച്ച് കേരള ബ്ലാസ്റ്റേഴ്സ്, രാഹുൽ കെപി ഇനി മഞ്ഞപ്പടയിൽ

കേരള ബ്ലാസ്റ്റേഴ്സ് ഒടുവിൽ സസ്പെൻസ് അവസാനിപ്പിച്ചു. യുവതാരം രാഹുൽ കെപിയെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചു. ഗഡി അലേർട്ട് എന്ന പേരിൽ ഇന്നലെ ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡായിരുന്നു. മ്മടെ തൃശ്ശൂർ ഗഡി എന്ന ഹാഷ്ടാഗിലാണ് രാഹുൽ കെപിയെ ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ചത്. ഇന്ത്യൻ ആരോസിന്റെ താരമായിരുന്നു രാഹുൽ കെപി.

ഇന്ത്യൻ U-17 താരമായിരുന്ന രാഹുൽ ഈ സീസണിൽ ആരോസിനു വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ U-17 താരമാണ് രാഹുൽ. ഇത് മുൻപ് ധീരജ് സിങ്ങിനെയും ജെക്സൺ സിങ്ങിനെയും മുഹമ്മദ് രാകിപിനെയും നൊങ്ദംബ നവോറെമിനെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

U-17 ലോകകപ്പിൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്ന രാഹുൽ ഈ സീസണിൽ ഇന്ത്യൻ ആരോസിനു വേണ്ടി മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്. ഹീറോ സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഉറപ്പിച്ച ഇന്ത്യൻ ആരോസ് ടീമിലും രാഹുലുണ്ടായിരുന്നു. അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ധീരജിനും സഹൽ അബ്ദുൾ ഒപ്പം രാഹുലും ഇടം നേടിയിരുന്നു.

Previous articleറയലിന്റെ സ്പാനിഷ് താരത്തെ സ്വന്തമാക്കി അത്ലെറ്റിക്കോ മാഡ്രിഡ്
Next articleവാൾക്കറിന് പിന്നാലെ യുവ താരത്തിനും പുതിയ കരാർ നൽകി സിറ്റി