Site icon Fanport

റഫീനയെ പി എസ് ജിക്ക് വെറുതെ നൽകി ബാഴ്സലോണ

ബാഴ്സലോണ താരമായിരുന്ന റഫീന ഇനി ഫ്രാൻസിൽ പി എസ് ജിക്കു വേണ്ടി കളിക്കും. താരം പി എസ് ജിയുമായി മൂന്ന് വർഷത്തെ കരാറിലാണ് പി എസ് ജിയിൽ എത്തുന്നത്. താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ആണ് ബാഴ്സലോണ പി എസ് ജിക്ക് നൽകിയത്. ഭാവിയിൽ റഫീനയെ പി എസ് ജി വിൽക്കുക ആണെങ്കിൽ അന്ന് പി എസ് ജിക്ക് ലഭിക്കുന്ന തുകയുടെ 35% ബാഴ്സലോണക്ക് നൽകേണ്ടി വരും.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബായ സെൽറ്റ വിഗോയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു റഫീന. താരത്തെ വിൽക്കാൻ കഴിഞ്ഞ സീസണിൽ തന്നെ ബാഴ്സലോണ ശ്രമിച്ചു എ‌ങ്കിലും അന്ന് അത് നടന്നിരുന്നില്ല. ബാഴ്സലോണയിലൂടെ തന്നെ വളർന്നു വന്ന താരമാണ് റഫീന. അവസാന സീസണുകളിൽ പലപ്പോഴും ലോണിൽ കളിക്കാൻ ആയിരുന്നു റഫിനയുടെ വിധി. ഒരു സീസൺ മുമ്പ് ഇന്റർ മിലാനിലും ലോണിൽ റഫീന കളിച്ചിരുന്നു.

Exit mobile version