Site icon Fanport

റാഫേൽ ഡി സിൽവ ഇനി തുർക്കിയിൽ കളിക്കും

മുൻ മാഞ്ചസ്റ്റർ യുണൈറ്റ്ഡ് വിങ്ബാക്ക് റാഫേൽ ഡി സിൽവ ഇനി തുർക്കിയിൽ കളിക്കും. തുർക്കിഷ് ക്ലബായ ബസ്ക്ഷിയറാണ് റാഫേലിനെ സ്വന്തമാക്കിയത് രണ്ട് വർഷത്തെ കരാറിലാണ് റാഫേൽ ലിയോണിൽ നിന്ന് തുർക്കിയിൽ എത്തുന്നത്. 30കാരനായ താരം 2015 മുതൽ ലിയോണിനൊപ്പം ആയിരുന്നു കളിച്ചിരുന്നത്.

100ൽ അധികം മത്സരങ്ങളിൽ താരം ലിയോണു വേണ്ടി ബൂട്ട് അണിഞ്ഞിരുന്നു.2008 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കളിച്ച റാഫേൽ മൂന്ന് ലീഗ് കിരീടങ്ങൾ മാഞ്ചസ്റ്ററിനൊപ്പം നേടിയിരുന്നു. റാഫേൽ ഫാബിയോ ഇരട്ടകൾ ഒരുകാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന്റെ പ്രതീക്ഷകളായിരുന്നു. റാഫേലിന്റെ സഹോദരൻ ഫാബിയോ ഇപ്പോൾ ഫ്രഞ്ച് ലീഗിലെ തന്നെ ടീമായ നാന്റെസിന് വേണ്ടി കളിക്കുകയാണ്.

Exit mobile version