Site icon Fanport

സ്പാനിഷ് താരം റാഫാ മിറിനെ സെവിയ്യ സ്വന്തമാക്കും

സ്പാനിഷ് ഫോർവേഡ് റാഫാ മിറിനെ സെവിയ്യ സ്വന്തമാക്കും. വോൾവ്സുമായി സെവിയ്യ ഇതിനായി ധാരണയിൽ എത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 17 മില്യണോളം ആയിരിക്കും ട്രാൻസ്ഫർ തുക. മിർ സെവിയ്യയിൽ 2026വരെയുള്ള കരാർ ഒപ്പുവെക്കും. 24കാരനായ താരം ഒളിമ്പിക്സിൽ സ്പെയിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഹുയെസ്കയിൽ ലോണിൽ കളിച്ച താരം അവിടെ 39 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടിയിരുന്നു.

2018ൽ ആയിരുന്നു താരം വോൾവ്സിൽ എത്തിയത്. പക്ഷെ അവിടെ ഒരിക്കലും താരത്തിന് അവസരം കിട്ടിയില്ല. ഹുയെസ്കയെ കൂടാതെ ലാസ്പാമാസിലും നോട്ടിങ്ഹാം ഫോറസ്റ്റിലും താരം നേരത്തെ ലോണിൽ കളിച്ചിരുന്നു. വലൻസിയയുടെ അക്കാദമിയിലൂടെ ഉയർന്നു വന്ന താരമാണ്. സെവിയ്യയുടെ ഈ സീസണിലെ മൂന്നാം സൈനിംഗ് ആകും മിർ.

Exit mobile version