റാബിയോ ഫ്രീയായി യുവന്റസിൽ!!

പി എസ് ജി മിഡ്ഫീൽഡറായ റാബിയോ യുവന്റസിലേക്ക് എത്തുന്നത് ഔദ്യോഗികമായി.
മെഡിക്കൽ പൂർത്തിയാക്കാൻ വേണ്ടി റാബിയോ ഇന്ന് ടൂറിനിൽ എത്തി. യുവന്റസ് ഔദ്യോഗികമായി റാബിയോയുടെ ചിത്രങ്ങൾ പങ്കുവെച്ചു. ഫ്രീ ഏജന്റായ റാബിയോയുടെ പി എസ് ജിയുമായുള്ള കരാർ അവസാനിച്ചിരുന്നു. ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് റാബിയോയെ കഴിഞ്ഞ ഡിസംബർ മുതൽ പി എസ് ജി കളിപ്പിച്ചിരുന്നില്ല. റാബിയോ വീണ്ടും കളിക്കുന്നത് കാണാനും ഇതോടെ ആകും എന്ന് ഉറപ്പായി.

7.5 മില്യൺ പ്രതിവർഷം വേതനം ലഭിക്കുന്ന തരത്തിലുള്ള കരാറാണ് യുവന്റസ് റാബിയോക്ക് നൽകുന്നത്. ഫ്രീ ഏജന്റ്സിനെ ടീമിൽ എത്തിക്കുന്നതിൽ എന്നും മികവ് കാട്ടിയിട്ടുള്ള ക്ലബാണ് യുവന്റസ്. ഈ സീസണിൽ തന്നെ ആഴ്സണലിന്റെ റാംസിയെയും യുവന്റസ് ഇതുപോലെ സ്വന്തമാക്കിയിരുന്നു. റാബിയീയും റാംസിയും എത്തിയതോടെ ഖദീരയും മാറ്റ്യുഡിയും ക്ലബ് വിടുമെന്നാണ് തോന്നുന്നത്.

Previous articleധോണിയുടെയും കേധാറിന്റെയും ബാറ്റിംഗ് സമീപനത്തെ ന്യായീകരിച്ച് കോഹ്‍ലി
Next articleതോൽവിയിലും നാണക്കേടിന്റെ റെക്കോഡുമായി ചാഹൽ