ഇംഗ്ലീഷ് സ്ട്രൈക്കർ പഞ്ചാബ് എഫ് സിയിലേക്ക് എത്തുന്നു

Large

ഐ ലീഗിന് ഒരുങ്ങുന്ന പഞ്ചാബ് എഫ് സി പുതിയ ഒരു വിദേശ സൈനിംഗ് പൂർത്തിയാക്കി. ഇംഗ്ലീഷ് ഫോർവേഫായ കർടിസ് ഗുത്രി ആണ് പഞ്ചാബ് എഫ് സിയിലേക്ക് എത്തുന്നത്. താരം പഞ്ചാബുനായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. 28കാരനായ താരം ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷൻ ടീമായ പോർട് വലെയിൽ നിന്നാണ് പഞ്ചാബിലേക്ക് എത്തുന്നത്. ഇംഗ്ലണ്ടിലെ നിരവധി ക്ലബുകളിൽ താരം കളിച്ചിട്ടുണ്ട്. ബ്രാഡ്ഫോർഡ് സിറ്റി, സ്റ്റെവനേജ്, കോൽചെസ്റ്റർ യുണൈറ്റഡ്, ഫോറസ്റ്റ് ഗ്രീൻ തുടങ്ങി നിരവധി ക്ലബുകൾക്കായി താരം ബൂട്ടുകെട്ടി. ഇംഗ്ലീഷ് സി ടീമിനു വേണ്ടിയും താരം മുമ്പ് കളിച്ചിട്ടുണ്ട്.

Previous articleഇന്ത്യക്ക് വീണ്ടും നിരാശ, യു.എസ് ഓപ്പണിൽ നിന്നു സാനിയ സഖ്യവും ആദ്യ റൗണ്ടിൽ പുറത്ത്
Next articleമാച്ച് പോയിന്റ് രക്ഷിച്ചു ജയം കണ്ടു പ്ലിസ്കോവ, ബിയാങ്കയും കെർബറും മൂന്നാം റൗണ്ടിൽ