മാർസലീനോ പൂനെ സിറ്റിയിലേക്ക്, 2 കോടിയിലധികം പ്രതിഫലം

കഴിഞ്ഞ ഐ എസ് എല്ലിലെ ഗോൾഡൻ ബൂട്ടുകാരൻ മാർസലീന്യോയെ റാഞ്ചാൻ പൂനെ സിറ്റി. കഴിഞ്ഞ തവണ ഡെൽഹി ഡൈനാമോസ് താരമായി ഇറങ്ങിയ മാർസലീനോ 10 ഗോളുകളും അഞ്ചു അസിസ്റ്റുകളുമായി ഐ എസ് എല്ലിലെ താരമായി തന്നെ മാറിയിരുന്നു. നിരവധി ഐ എസ് എൽ ക്ലബുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ അവരെയൊക്കെ മറികടന്ന് പൂനെ സിറ്റി മാർസലീനോയെ സ്വന്തമാക്കാൻ പോവുകയാണ് എന്നാണ് അവസാന വിവരങ്ങൾ.

2 കോടി 25 ലക്ഷത്തോളം വരുന്ന റെക്കോർഡു തുകയാണ് പൂനെ സിറ്റി മാർസലീനോക്കായി ഓഫർ ചെയ്തിരിക്കുന്നത്. ബ്രസീലുകാരനായ മാരസലീനോ അത്ലറ്റിക്കോ മാഡ്രിഡ് ബിയിലൂടെ കരിയർ ആരംഭിച്ച താരമാണ്. അവസാനമായി ബ്രസീലിയൻ ക്ലബായ അവായ്ക്കു വേണ്ടിയാണ് ബൂട്ടുകെട്ടിയത്.

നേരത്തെ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച എമിലിയാനോ അൽഫാരോയേയും പൂനെ സിറ്റി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഐ എസ് എൽ സീസണിൽ രണ്ടു മികച്ച വിദേശ ഫോർവേഡുകളേയും സ്വന്തമാക്കിയതോടെ പൂനെ ആക്രമണം അതിശക്തമായിരിക്കുകയാണ്. ഡ്രാഫ്റ്റിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയതും പൂനെ സിറ്റിയാണെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിക്ക് വിനയായി, ജ്യോക്കോവിക്കിനു സീസൺ നഷ്ടമാവും
Next articleറയലിനെ കശാപ്പ് ചെയ്ത് ഗ്വാഡിയോളയും ടീമും, വല നിറയെ ഗോൾ വാങ്ങി മാഡ്രിഡ്