Site icon Fanport

പുലിസികിനെ എ സി മിലാൻ തന്നെ സ്വന്തമാക്കും, കരാർ ധാരണയിൽ എത്തി

ചെൽസിയുടെ ക്രിസ്റ്റ്യൻ പുലിസിക്ക് എ സി മിലാന്റെ താരമായി മാറുന്നു. ഫ്രഞ്ച് ക്ലബായ ലിയോണിനെ മറികടന്ന് മിലാൻ തന്നെ പുലിസികെ സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പുലിസികും എ സി മിലാനും തമ്മിൽ ഇതിനകം കരാർ ധാരണയിൽ എത്തിയിട്ടുണ്ട്‌. താരത്തിനായി ഇപ്പോൾ 22 മില്യന്റെ ഒരു ബിഡ് മിലാൻ സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഈ ബിഡ് ചെൽസി സ്വീകരിക്കും.

Picsart 23 07 03 12 11 49 620

24-കാരനായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ താരത്തിനായി ലിയോണും 20 മില്യണു മേൽ ബിഡ് സമർപ്പിച്ചിരുന്നു. ഈ സീസണിൽ എന്തായാലും ചെൽസി വിടുകയാണ് പുലിസികിന്റെ ലക്ഷ്യം എന്ന് നേരത്തെ താരം തന്നെ വ്യക്തമാക്കിയിരുന്നു. മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് താരം ചെൽസിക്ക് ഒപ്പം അവസൺ നാല് സീസണുകളിലായി ഉണ്ട്. ചെൽസിക്ക് ആയി 145 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ താരം നേടി.

Exit mobile version