Site icon Fanport

ഓസ്ട്രേലിയൻ ഡിഫൻഡർ പി എസ് വി ഐന്തോവനിൽ

ഓസ്ട്രേലിയൻ ദേശീയ താരമായ ട്രെന്റ് സൈൻസ്ബറി ഇനി ഡച്ച് ലീഗിൽ. ഡച്ച് ചാമ്പ്യന്മാരായ പി എസ് വി ഐന്തൊവൻ ആണ് ഓസ്ട്രേലിയൻ ദേശീയ ടീമിലെ ഡിഫൻഡറെ സ്വന്തമാക്കിയത്. ചൈനീസ് ടീമായ ജിയാങ്സു സുനിങിനായി കളിക്കുകയായിരുന്ന താരം ഫ്രീ ട്രാൻസഫറിലാണ് ഹോളണ്ടിലേക്ക് എത്തുന്നത്.

പി എസ് വിയുടെ പുതിയ പരിശീലനായ വാൻ ബൊമ്മലാണ് താരത്തെ ടീമിക് എത്തിച്ചത്. വാൻ ബൊമ്മൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹപരിശീലകനായിരുന്നപ്പോൾ സൈൻസ്ബറിയുമാഇ ടീമിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ദേശീയ ടീമിനായി 38 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version