Site icon Fanport

ബെർണാഡോ സിൽവയെ എത്തിക്കാൻ പിഎസ്ജി

മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ ഈ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയുടെ ആദ്യ ലക്ഷ്യങ്ങളിൽ ഒരാളാണെന്ന് സൂചന. ഏപ്രിൽ മുതൽ തന്നെ താരത്തിന് പിറകെ ഫ്രഞ്ച് ക്ലബ്ബ് ഉണ്ടെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സിറ്റിയിൽ കരാർ ബാക്കിയുള്ള സിൽവക്ക് വേണ്ടി ഉയർന്ന തുക തന്നെ അവർ ചോദിച്ചേക്കും. നിലവിൽ മികച്ച ഫോമിലുള്ള താരം ടീം വിട്ടേക്കുമെന്ന സൂചനകൾ മുൻപ് തന്നെ ഉണ്ടായിരുന്നു.
Picsart 23 05 15 23 49 38 106
മുൻപ് താരം മോണാക്കോയിൽ പന്ത് തട്ടിയ കാലത്ത് ടീമിനോടപ്പം ഉണ്ടായിരുന്ന ലൂയിസ് കാമ്പോസ് നിലവിൽ പിഎസ്‌ജിയിൽ ഉണ്ടെന്നതും കൈമാറ്റത്തിൽ നിർണായകം ആയേക്കും. താരവുമായി മികച്ച ബന്ധമാണ് അദ്ദേഹത്തിനുള്ളത്. സിറ്റി ആവശ്യപ്പെടുന്ന കൈമാറ്റ തുക നൽകാൻ പിഎസ്ജി തയ്യാറാണെങ്കിൽ സിൽവയുടെ ഫ്രഞ്ച് ലീഗിലേക്കുള്ള രണ്ടാം വരവ് സാധ്യമാകും. മുന്നേറ്റത്തിൽ ആസെൻസിയോയെ ഫ്രീ ട്രാൻസ്ഫറിലൂടെ എത്തിച്ച പിഎസ്ജി അടുത്തതായി മാർകസ് തുറാമിനേയും ഫ്രീ ഏജന്റ് ആയിട്ടാണ് എത്തിക്കുക. അതിനാൽ തന്നെ ടീം പുതുക്കി പണിയുന്ന ഈ ഘട്ടത്തിൽ സിൽവ അടക്കമുള്ള മികച്ച ട്രാൻസ്ഫറുകൾക്ക് വേണ്ടി പണം വാരി എറിയാൻ പിഎസ്ജി തുനിഞ്ഞാലും അത്ഭുതമില്ല.

Exit mobile version