Site icon Fanport

പി എസ് ജിയിലേക്ക് പോകാൻ സമ്മതിച്ച് ഡെംബലെ, നീക്കം വേഗത്തിൽ ആക്കാൻ ഫ്രഞ്ച് ക്ലബ്

ഓസ്മാൻ ഡെംബലെയെ എത്തിക്കാനുള്ള പിഎസ്ജി ശ്രമങ്ങൾക്ക് ഡെംബലെയുടെ ഭാഗത്ത് നിന്ന് ഗ്രീൻ ലൈറ്റ്. താരം പി എസ് ജിയുടെ ഓഫർ സ്വീകരിക്കാൻ തയ്യാറാണ് എന്ന് ഫ്രഞ്ച് ക്ലബിനെ അറിയിച്ചു. ഇന്ന് രാത്രി വരെയെ താരത്തിന്റെ റിലീസ് ക്ലോസ് നിലവിൽ ഉള്ളൂ. അതു കൊണ്ട് പിഎസ്ജി ഇന്ന് തന്നെ നീക്കം പൂർത്തിയാക്കേണ്ടതുണ്ട്‌. പി എസ് ജി ഇപ്പോൾ ബാഴ്സലോണയെ ഔദ്യോഗികമായി സമീപിച്ചിട്ടുണ്ട്.

Picsart 23 07 30 09 43 53 263

ജൂലൈ 31വരെ 50 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് നൽകി ഡെംബലെയെ ആർക്കും സ്വന്തമാക്കാം എന്നാണ് താരത്തിന്റെ കരാറിലെ റിലീസ് ക്ലോസ്‌. കിലിയൻ എമ്പാപ്പെയുടെ ട്രാൻസ്ഫർ മുന്നിൽ കണ്ടാണ് പിഎസ്ജി ഡെംബലെയെ സ്വന്തമാക്കാൻ തീരുമാനിച്ചു.

ഡെംബലെ ക്ലബ് വിടാൻ തയ്യാറാകുന്നത് ബാഴ്സലോണക്ക് വലിയ നിരാശ നൽകും. സാവി പരിശീലകനായി എത്തിയ ശേഷം മെച്ചപ്പെട്ട പ്രകടനങ്ങൾ ഡെംബലെയിൽ നിന്ന് കാണാ‌ ആയിരുന്നു. 26കാരൻ 2017 മുതൽ ബാഴ്സലോണക്ക് ഒപ്പം ഉണ്ട്. ഡോർട്മുണ്ടിൽ നിന്നായിരുന്നു താരം ബാഴ്സലോണയിൽ എത്തിയത്.

Exit mobile version