എമ്പപ്പെക്ക് ക്ലബ് വിടണം എങ്കിൽ തടയില്ല എന്ന് പി എസ് ജി

20210825 210641

എമ്പപ്പെയുടെ ക്ലബിലെ ഭാവിയെ കുറിച്ചുള്ള ചർച്ചകളിൽ പി എസ് ജിക്ക് വലിയ നിരാശ ഉണ്ടെന്ന് ക്ലബ് അറിയിച്ചു. എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് പോകാ‌ൻ ശ്രമിക്കുന്നതിനെ കുറിച്ച് പ്രതികരിച്ച പി എസ് ജി ക്ലബ് സ്പോർടിങ് ഡയറക്ടർ ലിയൊണർഡോ ക്ലബിന്റെ നിരാശ പങ്കുവെച്ചു. എമ്പപ്പെയെ ചുറ്റിപറ്റി മൊത്തം ട്രാൻസ്ഫർ വിൻഡോയും നിൽക്കുന്നതിൽ ക്ലബ് സന്തോഷവാന്മാരല്ല എന്ന് അദ്ദേഹം പറഞ്ഞു. ഒരു ക്ലബ് എന്ന നിലയിൽ എമ്പപ്പെയെ നിലനിർത്താൻ വേണ്ടി എല്ലാം തങ്ങൾ ചെയ്തു എന്നും പി എസ് ജി സ്പോർടിങ് ഡയറക്ടർ പറഞ്ഞു.

തങ്ങൾ ആരും സന്തോഷത്തിൽ അല്ല. എന്നാൽ ഒരു താരം ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എങ്കിലും തങ്ങൾ തടയില്ല. അർഹിക്കുന്ന ഓഫർ വന്നാൽ ക്ലബ് താരത്തെ ക്ലബ് വിടാൻ അനുവദിക്കും എന്നും ലിയൊണാർഡോ പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പപ്പെക്ക് വേണ്ടി 160 മില്യൺ യൂറോയുടെ ഓഫർ റയൽ മാഡ്രിഡ് സമർപ്പിച്ചിരുന്നു. ആ ഓഫർ പി എസ് ജി നിരസിച്ചു. 220 മില്യൺ എങ്കിലും ലഭിച്ചാൽ മാത്രമെ എമ്പപ്പെയെ വിൽക്കു എന്നാണ് പി എസ് ജിയുടെ ഇപ്പോഴത്തെ തീരുമാനം.

Previous articleകേരള ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങൾ പരിശീലനം ആരംഭിച്ചു
Next articleബ്രസീലിയൻ സെന്റർ ബാക്ക് സതാമ്പ്ടണിൽ എത്തി