Site icon Fanport

ന്യൂകാസിൽ ഡിഫൻഡർ ഇനി പോർട്ടോയിൽ

ന്യൂകാസിലിന്റെ യുവ ഡിഫൻഡർ എമ്പെമ ഇനി പോർച്ചുഗീസ് ലീഗിൽ കളിക്കും. പോർച്ചുഗലിലെ വൻ ക്ലബായ പോർട്ടോ ആണ് എമ്പെമയെ സ്വന്തമാക്കിയിരിക്കുന്നത്. 2025 മുതൽ ന്യൂകാസികിനൊപ്പം ഉള്ള ഡിഫൻഡർ പ്രീമിയർ ലീഗിൽ അവസരം കുറഞ്ഞതോടെയാണ് ക്ലബ് വിടാൻ തീരുമാനിച്ചത്. നാലു വർഷത്തേക്കാണ് പോർട്ടോയുനായുള്ള എമ്പമയുടെ കരാർ.

23കാരനായ താരം മൂന്ന് സീസണുകളിൽ നിന്നായി 59 മത്സരങ്ങൾ ന്യൂകാസിലിനായി കളിച്ചിട്ടുണ്ട്‌. ഒരു ഗോളും ന്യൂമാസിലിനായി നേടിയിട്ടുണ്ട്‌. മുമ്പ് ആന്റർലെചിന്റെ കളിക്കാരനായിരുന്നു. കോംഗോയുടെ രാജ്യാന്തര താരമായ എമ്പമെ പോർട്ടോയിൽ എത്തിച്ചേരാൻ കഴിഞ്ഞ അതീവ സന്തോഷമുണ്ടെന്ന് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version