ബ്രസീലിയൻ യുവതാരത്തെ ടീമിൽ എത്തിച്ച് പോർട്ടോ

- Advertisement -

പോർച്ചുഗീസ് ക്ലബായ പോർട്ടോ എഫ് സി ബ്രസീലിയൻ യുവതാരം എമേഴ്സൺ സൗസയെ സ്വന്തമാക്കി. 20കാരനായ എമേഴ്സൺ മിഡ്ഫീൽഡറാണ്. മൂന്ന് വർഷത്തെ കരാറിലാണ് എമേഴ്സണ പോർട്ടോയിൽ എത്തുന്നത്. ആദ്യം പോർട്ടോയുടെ ബി ടീമിലാകും താരം കളിക്കുക. ബ്രസീലിയൻ ക്ലബായ അത്ലറ്റിക്കോ ഡി സാന്റോയിലായിരുന്നു താരം കളിച്ചിരുന്നത്.

പോർട്ടോ പോലൊരു ക്ലബിൽ കളിക്കുക ഒരോ കുട്ടിയുടെ സ്വപ്നമാണെന്നും. ഈ അവസരം ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എമേഴ്സൺ കരാർ ഒപ്പിട്ട ശേഷം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് :
www.facebook.com/FanportOfficial

Advertisement