പെപെ വീണ്ടും പോർട്ടോയിൽ തിരിച്ചെത്തി

പോർച്ചുഗൽ സെന്റർ ബാക്ക് പെപെ അവസാനം പോർട്ടോയിൽ തന്നെ തിരിച്ചെത്തി. തന്റെ മുൻ ക്ലബായ പോർട്ടോയുമായി പെപെ കരാർ ഒപ്പിട്ടു. തുർക്കി ക്ലബായ ബെസികാസിന്റെ താരമായിരുന്ന പെപെ പോർച്ചുഗലിലേക്ക് മടങ്ങി എത്തുന്നതുനായി ബന്ധപ്പെട്ട വാർത്തകൾ വരുന്നുണ്ടായിരുന്നു. ഇന്ന് ആ നീക്കം ഔദ്യോഗികമായി. 2007 വരെ പോർട്ടോയുടെ താരമായിരുന്നു പെപെ.

അവിടെ നിന്നാണ് പെപെ റയൽ മാഡ്രിഡിലേക്ക് എത്തിയത്. 35 കാരനായ പെപെയ്ക്ക് ഇത് കസിയസുമായുള്ള ഒത്തുചേരൽ കൂടിയാകും. റയൽ മാഡ്രിഡിൽ ഇരുവരും മുമ്പ് ഒരുമിച്ച് കളിച്ചിരുന്നു. 2017ൽ ആയിരുന്നു പെപെ റയൽ മാഡ്രിഡ് വിട്ടത്.

Exit mobile version