സ്ലൊവേനിയൻ ലീഗിൽ ഗോളടിച്ചു കൂട്ടിയ അറ്റാക്കർ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ

- Advertisement -

സ്ലൊവേനിയൻ ലീഗിൽ ഗോളടി യന്ത്രം ഇനി കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കും. സ്ലൊവേനിയൻ സ്ട്രൈക്കർ മറ്റെഹ് പൊപ്ലാനികാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയിരിക്കുന്നത്. അവസാന രണ്ട് വർഷം സ്ലൊവേനിയൻ ലീഗിലെ താരമായിരുന്നു 25കാരനായ പൊപ്ലാനിക്‌ ട്രിഗ്ലാവിനു വേണ്ടി കളിച്ച താരം അവസാന രണ്ട് സീസണുകളിലായി 40ൽ അധികം ഗോളുകൾ അവിടെ നേടി.

2014 സീസൺ മുതൽ സ്ലോവേനിയൻ രണ്ടാം ഡിവിഷനിലെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ ആദ്യ മൂന്നിൽ ഉണ്ടാകുന്ന താരമാണ് പൊപ്ലാനിക്. 25കാരനായ താരം മൊണ്ടാന, സരിക ക്രഞ്ച് എന്നീ ടീമുകൾക്കായും സ്ലൊവേനിയയിൽ കളിച്ചിട്ടുണ്ട്. സ്ലോവേനിയൻ ദേശീയ ടീമിന്റെ അണ്ടർ 21, അണ്ടർ 18 ടീമുകളുടെ ഭാഗവുമായിട്ടുണ്ട് പൊപ്ലാനിക്.

ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആറാം വിദേശ സൈനിംഗാണ്. നേരത്തെ ഫ്രഞ്ച് താരം സിറിലിനെയും സെർബിയൻ താരം സ്ലാവിയയെയും കേരള ബ്ലാസ്റ്റേഴ്സ് പുതുതായി ടീമിൽ എത്തിച്ചിരുന്നു. ഒപ്പം ലാകിച് പെസിച്, കിസിറ്റോ, പെകൂസൺ എന്നിവരുടെ കരാർ പുതുക്കുകയും ചെയ്തിരുന്നു കേരളം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement