ഫ്രീ ആയി വാങ്ങി, 100 മില്യണ് വിറ്റു, വീണ്ടും ഫ്രീ ആയി വാങ്ങി… പോഗ്ബ യുവന്റസിൽ

Newsroom

പോൾ പോഗ്ബ വീണ്ടും യുവന്റസിന്റെ താരം. പോഗ്ബ യുവന്റസിലേക്കുള്ള നീക്കം പൂർത്തിയാക്കി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് നടന്ന ചർച്ചയിൽ പോഗ്ബ യുവന്റസ് താരമായി എന്നും കരാർ ധാരണ ആയെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ ആദ്യവാരം പോഗ്ബ യുവന്റസിന്റെ താരമായി മാറും. ഇത് രണ്ടാം തവണയാണ് പോഗ്ബയെ യുവന്റസ് ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് 100 മില്യണിൽ പോയ താരമാണ് ഫ്രീ ഏജന്റായി ടൂറിനിലേക്ക് തിരികെ വരുന്നത്. 29കാരനായ പോഗ്ബ 2012 മുതൽ 2016വരെ യുവന്റസിനൊപ്പം ഉണ്ടായിരുന്നു. ആ കാലത്ത് പോഗ്ബ ലോകത്തെ തന്നെ ഏറ്റവും മികച്ച ഫുട്ബോളറിൽ ഒന്നായിരുന്നു. പിന്നീട് യുണൈറ്റഡിലേക്ക് തിരികെ എത്തിയപ്പോൾ പോഗ്ബ ഫോം ഔട്ട് ആവുക ആയിരുന്നു. യുവന്റസിൽ പോഗ്ബ 8 കിരീടങ്ങൾ നേടിയിട്ടുണ്ട്.

പോഗ്ബ നാലു വർഷത്തെ കരാർ യുവന്റസിൽ ഒപ്പുവെക്കും എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു.