പൊഡോൾസ്കി വീണ്ടും തുർക്കിയിൽ

- Advertisement -

ജർമ്മൻ സ്ട്രൈക്കർ പൊഡോൽസ്കി വീണ്ടും തുർക്കിയിലേക്ക് എത്തി. തുർക്കി ക്ലബായ ആന്റല്യ സ്പോറുമായി ആറുമാസത്തെ കരാറിൽ പൊഡോൾസ്കി ഒപ്പുവെച്ചു. ജപ്പാൻ ക്ലബായ വിസെൽ കോബെ വിട്ടാണ് പൊഡോൾസ്കി വീണ്ടും തുർക്കിയിലേക്ക് എത്തിയത്. തുർക്കിയിലെ പൊഡോൾസ്കിയുടെ രണ്ടാം വരവാണിത്. മുമ്പ് ഗലറ്റസെറെയ്ക്ക് വേണ്ടിയും തുർക്കിയിൽ പൊഡോൾസ്കി കളിച്ചിരുന്നു.

ലീഗിൽ ഇപ്പോൾ പതിനാറാം സ്ഥാനത്തുള്ള ആന്റല്യസ്പോറിനെ ലീഗിൽ മുന്നോട്ട് എത്തിക്കാൻ പൊഡോൾസ്കിക്ക് ആകും എന്നാണ് ക്ലബ് ആരാധാർ പ്രതീക്ഷിക്കുന്നത്. 34കാരനായ പൊഡോൾസ്കി ഇന്റർ മിലാൻ, ബയേൺ മ്യൂണിച്ച്, ആഴ്സണൽ തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ്.

Advertisement