Site icon Fanport

യുവന്റസ് വിങ്ങർ ഇനി ഫിയോറന്റീനയിൽ

യുവന്റസിന്റെ യുവ ക്രോയേഷ്യൻ വിങ്ങർ മാർക് പിയാറ്റ്സ ഇനി ഫിയോറന്റീനയിൽ. ലോൺ അടിസ്ഥാനത്തിലാണ് താരം ട്യൂറിൻ വിടുന്നതെങ്കിലും അടുത്ത സീസണിൽ 20 മില്യൺ യൂറോയുടെ കരാറിൽ താരത്തെ സ്ഥിരമായി വാങ്ങാൻ ഫിയോറന്റീനക്ക് സാധിക്കും.

23 വയസുകാരനായ പിയാറ്റ്സ 2016 ൽ ഡൈനാമോ സാക്ഗ്രാബിൽ നിന്നാണ് യുവന്റസിൽ എത്തുന്നത്. പക്ഷെ 2017 ൽ പരിക്കേറ്റതോടെ താരത്തിന് ഫോം കണ്ടെത്താനായില്ല. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ജർമ്മൻ ക്ലബ്ബ് ശാൽകെക്ക് വേണ്ടി താരം ലോണിൽ കളിച്ചിരുന്നു. ലോകകപ്പ് ഫൈനലിൽ എത്തിയ ക്രോയേഷ്യൻ ടീമിലും അംഗമായിരുന്നു പിയാറ്റ്സ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version