“ബയേൺ ലോകത്തെ ഏറ്റവും മികച്ച ക്ലബിൽ ഒന്ന്” കൗട്ടീനോയുടെ ബയേൺ നീക്കം ഔദ്യോഗികമായി

ബാഴ്സലോണ വിട്ട് ബയേണിലെക്ക് പോകുന്ന കൗട്ടീനോയുടെ നീക്കം ഔദ്യോഗികമായി. ഇന്നലെ മെഡിക്കൽ പൂർത്തിയാക്കിയ താരം ഇന്ന് ബയേണുമായി കരാർ ഒപ്പുവെച്ചു. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിൽ കളിക്കാൻ കഴിയുന്നതിൽ സന്തോഷവാനാണെന്ന് കൗട്ടീനോ പറഞ്ഞു. പുതിയ രാജ്യവും പുതിയ ലീഗും പുതിയ വെല്ലുവിളി ആണെന്നും കൗട്ടീനോ പറഞ്ഞു.

ബയേൺ ഈ ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണെന്നും കൗട്ടീനോ പറഞ്ഞു. ലോൺ അടിസ്ഥാനത്തിലാണ് കൗട്ടീനോ ബയേണിൽ എത്തുന്നത്. ഒരു സീസണിലേക്ക് ആയിരിക്കും ലോൺ. ലോൺ തുകയായി 8.5 മില്യൺ ബാഴ്സലോണയ്ക്ക് ലഭിക്കും. ഈ സീസൺ കഴിഞ്ഞാൽ 120 മില്യൺ നൽകി കൗട്ടീനോയെ സ്ഥിര കരാറിൽ ബയേണ് സ്വന്തമാക്കാൻ ആകും. 13.5 മില്യൺ ആകും കൗട്ടീനോയുടെ വേതനം. ഒരു സീസൺ മുമ്പ് വൻ തുകയ്ക്ക് ലിവർപൂളിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ കൗട്ടീനോയ്ക്ക് ബാഴ്സലോണയിൽ തന്റെ മികവിൽ എത്താൻ ആയിരുന്നില്ല. ആരാധകരുടെ തുടർ വിമർശനങ്ങളും കൗട്ടീനോയെ ബാഴ്സലോണയിൽ അലോസരപ്പെടുത്തിയിരുന്നു‌.

Previous articleലോക ചാമ്പ്യന്‍ഷിപ്പ്, വിജയത്തുടക്കവുമായി സായി പ്രണീത്
Next articleറാങ്കിംഗ് പട്ടികയില്‍ ഇടം പിടിച്ച് ജോഫ്ര, 83ാം സ്ഥാനം