Site icon Fanport

ഹൊയിബിയേർഗിന് ഇന്ന് മെഡിക്കൽ, 17 മില്യണ് സ്പർസിലേക്ക്

സൗത്താമ്പ്ടൺ ക്യാപ്റ്റൻ ആയിരുന്ന പിയെറെ എമിലെ ഹൊയിബിയേർഗിനെ ടോട്ടൻഹാം സ്വന്തമാക്കും. 17മില്യണോളം നൽകിയാണ് ഹൊയിബിയേർഗിനെ മൗറീനോയുടെ ടീം സ്വന്തമാക്കുന്നത്. ഇരു ക്ലബുകളുമായി കരാർ ധാരണയിൽ ആയതോടെ ഇന്ന് ഹൊയിബിയേർഗിന്റെ മെഡിക്കൽ പൂർത്തിയാക്കും. ഇതിനു ശേഷം ഔദ്യോഗിക പ്രഖ്യാപനവും വരും. സൗതാമ്പ്ടന്റെ ക്യാപ്റ്റനായിരുന്ന ഹൊയിബിയേർഗ് നേരത്തെ തന്നെ ക്ലബ് വിടും എന്ന് വ്യക്തമാക്കിയിരുന്നു.

പുതിയ കരാർ ഒപ്പുവെക്കാൻ കൂട്ടാക്കാത്തതിനാൽ ഹൊയിബിയേർഗിന്റെ ക്യാപ്റ്റൻസി സൗതാമ്പ്ടൺ കഴിഞ്ഞ മാസം എടുത്തു കളഞ്ഞിരുന്നു. താരത്തിന്റെ സൗതാമ്പ്ടണുമായുള്ള കരാർ അടുത്ത വർഷം അവസാനിക്കാൻ ഇരിക്കെ ആണ് കൂടുമാറ്റം. അവസാന നാലു വർഷമായി സൗതാമ്പ്ടണൊപ്പം ഹൊയിബിയേർഗ് ഉണ്ട്. ബയേണിൽ നിന്നായിരുന്നു 13 മില്യൺ നൽകി സൗതാമ്പ്ടൺ ഹൊയിബിയേർഗിനെ സ്വന്തമാക്കിയത്.

Exit mobile version