Site icon Fanport

കൗട്ടീഞ്ഞോ ബ്രസീലിലേക്ക് മടങ്ങുന്നു

ആസ്റ്റൺ വില്ലയുടെ താരമായ കൗട്ടീഞ്ഞോ ബ്രസീലിലേക്ക് മടങ്ങുന്നു. കൗട്ടീഞ്ഞോയെ ബ്രസീലിയൻ ക്ലബായ വാസ്കോ ഡി ഗാമ സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരവും ക്ലബുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്‌. ഇപ്പോൾ ഖത്തർ ക്ലബായ അൽ ദുഹൈലിൽ ലോണിൽ കളിക്കുകയാണ് കൗട്ടീഞ്ഞോ. അവിടെ നല്ല പ്രകടനങ്ങൾ അല്ല ഇതുവരെ കൗട്ടീഞ്ഞോ നടത്തിയത്.

കൗട്ടീഞ്ഞോ 23 08 19 17 55 38 241

ആസ്റ്റൺ വില്ല 20 മില്യൺ നൽകി 2 സീസൺ മുമ്പ് കൗട്ടീഞ്ഞോയെ സ്ഥിര കരാറിൽ സ്വന്തമാക്കിയിരുന്നു. 2026വരെയുള്ള താരത്തിന് വില്ലയിൽ കരാർ ഉണ്ട്‌. 7 മില്യണോളം നൽകിയാൽ കൗട്ടീഞ്ഞോയെ ബ്രസീലിയൻ ക്ലബിനു വാങ്ങാൻ ആകും.

വില്ലയിൽ എത്തിയ ആദ്യ സീസണിൽ കൗട്ടീനോ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും പിന്നീട് പരിക്ക് പ്രശ്നമായി മാറി. മുമ്പ് ബയേൺ, ബാഴ്സലോണ, ലിവർപൂൾ എന്നീ വലിയ ക്ലബുകൾക്ക് ആയി കളിച്ച താരമാണ് കൗട്ടീഞ്ഞോ.

Exit mobile version