Site icon Fanport

ഫിലിപ്പെ ആൻഡേഴ്സൺ വെസ്റ്റ് ഹാം വിടും

വെസ്റ്റ് ഹാം യുണൈറ്റഡ് താരമായ ഫിലിപ്പെ ആൻഡേഴ്സൺ വെസ്റ്റ് ഹാം വിടും. പോർച്ചുഗീസ് ക്ലബായ പോർട്ടോ ആകും താരത്തെ സ്വന്തമാക്കുക. പോർച്ചുഗൽ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഒക്ടോബർ 25വരെ സമയമുണ്ട്. അതുകൊണ്ട് തന്നെ ഈ ട്രാൻസ്ഫർ പൂർത്തിയാക്കാൻ ഇനിയും വെസ്റ്റ് ഹാമിന് ദിവസങ്ങൾ ഉണ്ട്. 2018ൽ റെക്കോർഡ് തുകയ്ക്കായിരുന്നു വെസ്റ്റ് ഹാം യുണൈറ്റഡ് ആൻഡേഴ്സണെ സ്വന്തമാക്കിയത്.

27കാരനായ താരം ഈ സീസണിൽ ഇതുവരെ ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല. ഒരു സീസൺ നീളമുള്ള ലോൺ അടിസ്ഥാനത്തിൽ ആകും ആൻഡേഴ്സൺ പോർട്ടോയിലേക്ക് പോകുന്നത്. ഇതുവരെ വെസ്റ്റ് ഹാമിനായി 70ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ആൻഡേഴ്സൺ 12 ഗോളുകളും 12 അസിസ്റ്റും ക്ലബിനായി സംഭാവന ചെയ്തിരുന്നു.

Exit mobile version