Site icon Fanport

12 വർഷത്തിനു ശേഷം ഫിൽ ജോൺസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ഫിൽ ജോൺസ് ക്ലബ് വിടുന്നു. അടുത്ത മാസത്തോടെ കരാർ അവസാനിക്കുന്ന താരം ഫ്രീ ഏജന്റായി ക്ലബ് വിടും. കുറേ വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫസ്റ്റ് ടീമിന് അടുത്ത് ഒന്നും ഫിൽ ജോൺസ് ഇല്ല‌. നിരന്തരം പരിക്ക് വേട്ടയാടിയതിനാൽ താരത്തിന് കളിക്കാൻ ആയിരുന്നില്ല. പ്രീമിയർ ലീഗിൽ തന്നെ തുടരാൻ ഫിൽ ജോൺസ് ശ്രമിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഫിൽ ജോൺസ് 23 05 16 11 44 34 482

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ നിന്ന് ഏറെ‌ വിമർശനങ്ങളും ട്രോളുകളും നേരിടുന്ന താരമാണ് ഫിൽ ജോൺസ്. 2011 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള താരമാണ് ഫിൽ ജോൺസ്. യുണൈറ്റഡിനൊപ്പം ഒരു ലീഗ് കിരീടം നേടിയിട്ടുണ്ട്. 170 മത്സരങ്ങളോളം യുണൈറ്റഡിനായി കളിച്ചു. ഇംഗ്ലണ്ടിനായി രണ്ട് ലോകകപ്പിലും ഫിൽ ജോൺസ് കളിച്ചിട്ടുണ്ട്.

Exit mobile version