പെപ്പെ തുർക്കിയിലേക്ക്

- Advertisement -

റയൽ മാഡ്രിഡിന്റെ പ്രതിരോധതാരം പെപ്പെ ഇനി തുർക്കിയിലെ ബെസിക്റ്റാസിൽ. പോർച്ചുഗീസ്കാരനായ സെന്റർ ബാക്ക് രണ്ടു വർഷത്തെ കോൺട്രാക്ടിലാണ് ബെസിക്റ്റാസിലെത്തുന്നത്. 10 മില്ല്യൺ യൂറോ ആണ് പെപ്പെക്ക് ലഭിക്കുക. 10 വർഷം റയലിനോടൊപ്പമായിരുന്ന പെപ്പെ കോൺട്രാകട് പുതുക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മറ്റ് ഓപ്ഷനുകൾ തേടിയത്.

ലീഗ് വണ്ണിലെ വമ്പന്മാരായ PSG പെപ്പെയുമായി കരാറിലേർപ്പെടേണ്ടതായിരുന്നു. പാരിസ്-സെയിന്റ് ജർമ്മെയിന്റെ മാനേജർ ഉനായ് എമ്രെ പെപ്പെയുടെ കാര്യത്തിൽ പ്രത്യേക താല്പര്യമെടുത്തിയിരുന്നു. എന്നാൽ കരാറിന്റെ കാലാവധി സംബന്ധിച്ച തർക്കത്തിൽ പെപ്പെയുടെ PSG പ്രവേശനം തടസപ്പെടുകയായിരുന്നു. നാളെ ബെസിക്റ്റാസുമായി പെപ്പെ കരാറിൽ ഏർപ്പെടുമെന്നാണ് തുർക്കിയിലെ മാധ്യമങ്ങൾ നൽകുന്ന സൂചന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement