Site icon Fanport

ട്രാൻസ്ഫർ റെക്കോർഡ് തകർത്ത് ആഴ്സണൽ, പെപെ ഇനി ഗണ്ണർ

ക്ലബ്ബ് റെക്കോർഡ് തുകക്ക് ആഴ്സണൽ നിക്കോളാസ് പെപെയെ സ്വന്തമാക്കി. 80 മില്യൺ യൂറോ നൽകിയാണ് ഫ്രഞ്ച് ക്ലബ്ബ് ലില്ലേയിൽ നിന്ന് ആഴ്സണൽ താരത്തെ ടീമിൽ എത്തിച്ചത്. ഐവറി കോസ്റ്റ് ദേശീയ ടീം അംഗമാണ് പെപെ. 5 വർഷത്തെ കരാറാണ് താരം ലണ്ടൻ ക്ലബ്ബ്മായി ഒപ്പിട്ടിരിക്കുന്നത്.

സീസണിൽ ഫ്രഞ്ച് ലീഗിൽ നടത്തിയ അവിസ്മരണീയ പ്രകടനമാണ് താരത്തെ സ്വന്തമാക്കാൻ ആഴ്സണലിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ലില്ലേയെ ലീഗ് 1 ൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് പെപെ. കഴിഞ്ഞ സീസണിൽ 22 ഗോളുകളും 11 അസിസ്റ്റുകളും താരം നേടിയിരുന്നു. അറ്റാക്കിങ് റോളിൽ ഇടത്, വലത് വിങ്ങിലും ഒരേ പോലെ കളിക്കാൻ സാധിക്കുന്ന താരമാണ് പെപെ.

Exit mobile version