Site icon Fanport

ഫകുണ്ടോ പെലിസ്ട്രിക്കായി രണ്ട് ഓഫറുകൾ, താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരം ഫകുണ്ടോ പെലിസ്ട്രി ക്ലബ് വിടാൻ സാധ്യത. താരത്തിനായി രണ്ട് വലിയ ഓഫറുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ വന്നിട്ടുണ്ട്. ഡച്ച് ക്ലബായ പി എസ് വി ഐന്തോവൻ താരത്തിനായി ഒരു ലോൺ ഓഫറാണ് വെച്ചിരിക്കുന്നത്. എന്നാൽ അമേരിക്കൻ ക്ലബായ എൽ എ ഗാലക്സി താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാനായി രംഗത്ത് വന്നിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് ഓഫറും പരിഗണിക്കുന്നുണ്ട്.

പെലിസ്ട്രി 23 03 14 13 01 59 263

കഴിഞ്ഞ സീസണിൽ പരിക്ക് കാരണം അധികം അവസരം കിട്ടാത്ത പെലിസ്ട്രിക്ക് യുണൈറ്റഡിൽ നിന്നാൽ ഈ സീസണിലും അധികം അവസരം കിട്ടിയിട്ടില്ല. അവസരം കിട്ടിയപ്പോൾ തിളങ്ങാനും താരത്തിന് ആയിട്ടില്ല. വെറും 10 മില്യണ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് വർഷം മുമ്പ് പെലിസ്ട്രിയെ ടീമിൽ എത്തിച്ചത്‌. അവസരം കിട്ടാത്തത് കാരണം താരവും ഇപ്പോൾ ക്ലബ് വിടാൻ ആണ് ആലോചിക്കുന്നത്.

Exit mobile version