Site icon Fanport

പെല്ലിസ്ട്രി മാഞ്ചസ്റ്ററിൽ നിന്ന് വീണ്ടും ലാലിഗയിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരമായ ഫകുണ്ടോ പെലിസ്ട്രി ഈ സീസണിലും ലോണിൽ പോകും. താരത്തെ ലാലിഗ ക്ലബായ അലാവസ് ആണ് ലോണിൽ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിലും പെലസ്ട്രി അവിടെ ലോണിൽ കളിച്ചിരുന്നു. ഇന്ന് താരത്തിന്റെ ലോൺ നീക്കം ഔദ്യോഗികമായി. ഈ സീസണിൽ പ്രീസീസണിൽ കളിച്ച മത്സരത്തിൽ ഒക്കെ തിളങ്ങാൻ പെലിസ്ട്രിക്ക് ആയിരുന്നു.

താരത്തിനായി നിരവധി ലോൺ ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും താരം അലാവസ് തന്നെ തിരഞ്ഞെടുത്തു. സാഞ്ചോയുടെ വരവോടെ അവസരം ലഭിക്കുന്നത് കുറയും എന്നത് പെലസ്ട്രിയുടെ വളർച്ചയെ ബാധിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് കരുതുന്നു. ഇതാണ് താരത്തെ ലോണിൽ അയക്കാൻ കാരണം.

Exit mobile version