Site icon Fanport

പെലിസ്ട്രി ലോണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരം ഫകുണ്ടോ പെലിസ്ട്രി ക്ലബ് വിട്ടു. താരത്തെ സ്പാനിഷ് ക്ലബ് ഗ്രാനഡ ആണ് സ്വന്തമാക്കിയത്. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമാണ് താരം സ്പെയിനിലേക്കുള്ള നീക്കം പൂർത്തിയാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ലോൺ ഫീ ലഭിക്കും. ഗ്രാനഡ പെലിസ്ട്രിയുടെ വേതനവും നൽകും. കരാറിൽ ബൈ ക്ലോസ് ഉൾപ്പെടുത്തിയിട്ടില്ല.

പെലിസ്ട്രി 23 03 14 13 01 59 263

കഴിഞ്ഞ സീസണിൽ പരിക്ക് കാരണം അധികം അവസരം കിട്ടാത്ത പെലിസ്ട്രിക്ക് യുണൈറ്റഡിൽ നിന്നിട്ടും ഈ സീസണിലും അധികം അവസരം കിട്ടിയിട്ടില്ല. അവസരം കിട്ടിയപ്പോൾ തിളങ്ങാനും താരത്തിന് ആയിട്ടില്ല. വെറും 10 മില്യണ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് വർഷം മുമ്പ് പെലിസ്ട്രിയെ ടീമിൽ എത്തിച്ചത്‌.

Exit mobile version