Picsart 23 01 31 07 43 38 476

പെഡ്രോ പോറോയെ 45 മില്യൺ നൽകി സ്പർസ് സ്വന്തമാക്കി

സ്പോർടിംഗ് താരം പെഡ്രോ പോറോയെ സ്പർസ് സ്വന്തമാക്കി. പെഡ്രോ പോറോക്ക് വേണ്ടിയുള്ള സ്പർസ് ചർച്ചകൾ പരാജയപ്പെടുമോ എന്ന ഭീതി ഉണ്ടായിരുന്നു എങ്കിലും താരം ഇന്ന് ലണ്ടണിൽ എത്തി മെഡിക്കൽ പൂർത്തിയാക്കുകയും കരാർ ഒപ്പുവെക്കുകയും ചെയ്യും എന്ന് ഫബ്രിസിയോ പറഞ്ഞു. പോറോ 2028വരെയുള്ള കരാർ ഒപ്പുവെക്കും.

നാല്പത്തിയഞ്ചു മില്യൺ യൂറോക്ക് അടുത്ത് സ്പർസ് സ്പോർടിംഗിന് നൽകും. ജിറോണയിലെ മികച്ച പ്രകടനത്തോടെ 2019ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ പൊറോ തുടർന്ന് ലോണിൽ പോവുകയായിരുന്നു. 2020 മുതൽ സ്പോർട്ടിങ് നിരയിൽ ഉണ്ട്. ഇത്തവണ സീസണിൽ ഒരു ഗോളും അഞ്ച് അസിസ്റ്റുമായി മികച്ച ഫോമിലാണ് പൊറോ. ആകെ തൊണ്ണൂറോളം മത്സരങ്ങളിൽ നിന്നും പതിനൊന്ന് ഗോളും പത്തൊൻപത് അസിസ്റ്റും സ്പോർട്ടിങ് ജേഴ്‌സിയിൽ കുറിച്ചിട്ടുണ്ട്. റൈറ്റ് ബാക്ക് ആയും വിങ് ബാക്ക് ആയും ഒരു പോലെ തിളങ്ങാൻ കഴിയുന്ന താരമാണ്.

Exit mobile version