Site icon Fanport

പെഡ്രോ ഇനി ലാസിയോയിൽ

പെഡ്രോ ഇനി ഇറ്റാലിയൻ ക്ലബായ ലാസിയോക്ക് വേണ്ടി കളിക്കും. ഫ്രീ ഏജന്റായ താരം ലാസിയോയിൽ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ റോമയ്ക്ക് ഒപ്പമായിരുന്നു താരം കളിച്ചിരുന്നത്. 2023 വരെ നീണ്ടു നിക്കുന്ന കരാർ ആകും പെഡ്രോ ഒപ്പുവെക്കുക. മുമ്പ് ചെൽസിയിൽ സാരിക്ക് കീഴിൽ കളിച്ച പരിചയം ആണ് ഇപ്പോൾ പെഡ്രോയെ ലാസിയോയിൽ എത്തിച്ചത്.

33കാരനായ താരം ചെൽസി വിട്ടായിരുന്നു കഴിഞ്ഞ സീസണിൽ ഇറ്റലിയിലേക്ക് എത്തിയത്. 2015ൽ ആയിരുന്നു താരം ചെൽസിയിൽ എത്തിയത്. മുമ്പ് ബാഴ്സലോണക്ക് വേണ്ടിയും കളിച്ചിരുന്ന താരമാണ് പെഡ്രോ.

Exit mobile version