പയെറ്റ് വെസ്റ്റ് ഹാം വിടുന്നു; ഫെല്ലയ്‌നിയുടെ കരാർ പുതുക്കി യുണൈറ്റഡ്

ഫ്രഞ്ച് സൂപ്പർ താരം വെസ്റ്റ് ഹാം മധ്യ നിര ദിമിത്രി പയെറ്റ് ക്ലബ് വിടാൻ സാധ്യത. പയെറ്റിനു വെസ്റ്റ് ഹാമിൽ കളിക്കാൻ താല്പര്യമില്ല എന്ന് കോച് സ്റ്റീവൻ ബിലിക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ വെസ്റ്റ് ഹാമിലെത്തിയ പയെറ്റ് 48 കളികൾ ഹാമേഴ്സിനു വേണ്ടി കളിച്ചിട്ടുണ്ട്.മാർസേലിലിൽ നിന്നാണ് പയെറ്റിനെ വെസ്റ്റ് ഹാൻ സൈൻ ചെയ്‌തത്‌. പയെറ്റ് ക്ലബ് വിട്ടാൽ ബിലിക്കിനു അതൊരു വല്യ പ്രധിസന്ധിയായിരിക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡ്‌ മരോവാൻ ഫെല്ലയ്‌നിയുമായുള്ള കരാർ പുതുക്കി. 2018 വരെയാണ് ഫെല്ലയ്‌നിയുടെ പുതിയ യുണൈറ്റഡ് കരാർ. യുണൈറ്റഡ് ഫാന്സ് ഫെൽലൈനിയുമായി അത്ര രാസത്തിലല്ലെങ്കിലും, ജോസേയുടെ വിശ്വസ്തനാണ് ഫെല്ലയ്‌നി. ഡേവിഡ് മോയസാണ് ഫെല്ലയ്‌നിയെ എവേർട്ടണിൽ നിന്നും യുണൈറ്റഡിനുവേണ്ടി സൈൻ ചെയ്‌തത്‌. യുണൈറ്റഡിനു വേണ്ടി 76 മത്സരങ്ങൾ കളിച്ച ഫെല്ലയ്‌നി 7 ഗോളുകൾ അടിച്ചിട്ടുണ്ട്.