
വെസ്റ്റ് ഹാമിന്റെ മിഡ്ഫീൽഡ് മാന്ത്രികൻ ദിമിത്രി പയറ്റ് വെസ്റ്റ് ഹാം വിട്ട് വീണ്ടും മാഴ്സെലിലേക്ക്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ മാഴ്സെലിൽ നിന്ന്
വെസ്റ്റ് ഹാമിലെത്തിയ പയറ്റ് വെസ്റ്റ് ഹാമിന്റെ പ്ലേയർ ഓഫ് ദി ഇയർ അവാർഡിന് അർഹനായിരുന്നു. 2016 യൂറോ കപ്പിലെ പ്ലേയർ ഓഫ് ദി ടൂർണമെന്റ പയറ്റായിരുന്നു.
വെസ്റ്റ് ഹാമിനു വേണ്ടി 66 കളികളിൽ നിന്ന് 18 ഗോളുകൾ പയറ്റ് അടിച്ചിട്ടുണ്ട്. വെസ്റ്റ് ഹാമിനു വേണ്ടി തനിക്ക് ഇനി കളിക്കാൻ താത്പര്യമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്കൊടുവിൽ ക്ലബ് പയറ്റിനെ വിൽക്കാൻ നിർബന്ധിതരാവുകയായിരുന്നു. 25 മില്യൺ പൗണ്ടിനാണ് പയറ്റിനെ മാഴ്സെലിലേക്കുള്ള മടക്കയാത്ര.