Site icon Fanport

ലോകകപ്പിൽ അർജന്റീനക്കെതിരെ അത്ഭുത ഗോൾ നേടിയ ഫ്രാൻസിന്റെ പവാർഡ് ഇനി ബയേണിൽ

ബെഞ്ചമിൻ പവാർഡ്, ഈ പേര് കഴിഞ്ഞ ലോകകപ്പ് കണ്ടവർ ആരും മറക്കില്ല. അർജന്റീനയ്ക്ക് എതിരെ പവാർഡ് നേടിയ ഗോൾ ലോകകപ്പിലെ മികച്ച ഗോളുകളിൽ ഒന്നായിർന്നു. ആ പവാർഡ് ഇനി ബയേൺ മ്യൂണിക്കിന്റെ താരമാകും. ഇപ്പോൾ ജർമ്മൻ ക്ലബായ സ്റ്റുറ്റ്ഗാർറ്റിന്റെ താരമായ പവാർഡുമായി ബയേൺ കരാറിൽ എത്തി. അടുത്ത സീസൺ തുടക്കം മുതൽ ആകും പവാർഡ് ബയേണിൽ കളിക്കുക.

ഏകദേശം 35 മില്യണോളം തുകയ്ക്കാണ് ബയേൺ പവാർഡിനെ സ്വന്തമാക്കുന്നത്. 2024രെ നീണ്ടു നിൽക്കുന്ന കരാറും പവാർഡിന് ലഭിക്കും. ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾ താരത്തിന് പിറകെ ഉണ്ടെന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ബെഞ്ചമിന്റെ ബയേൺ സ്വന്തമാക്കിയിരിക്കുന്നത്. ഫുൾബാക്കായും സെന്റർ ബാക്കായും ഒരുപോലെ കളിക്കുന്ന താരം ബയേണ് വലിയ മുതൽക്കൂട്ടാകും.

Exit mobile version