Site icon Fanport

യുവ മിഡ്ഫീൽഡർ പാപെ സാറിനെ സ്പർസ് സ്വന്തമാക്കും

സെനഗലീസ് യുവതാരം പാപെ സാറിനെ സ്പർസ് സ്വന്തമാക്കും. 18കാരനായ താരത്തെ സ്വന്തമാക്കുന്നതിന് അടുത്താണ് സ്പർസ്. സാറിന്റെ ഇപ്പോഴത്തെ ക്ലബ് ആയ മെറ്റ്സ് തന്നെ ഈ വാർത്തകൾ സ്ഥിരീകരിക്കുകയാണ്‌. 18കാരനായ താരത്തെ 17 മില്യൺ യൂറോ നൽകിയാകും സ്പർസ് താരത്തെ സ്വന്തമാക്കുന്നത്. മധ്യനിര താരമായ സാർ ഈ സീസണിൽ മെറ്റ്സിൽ തന്നെ ലോൺ അടിസ്ഥാനത്തിൽ കളിക്കും എന്നുമാണ് റിപ്പോർട്ടുകൾ. അടുത്ത സീസണിൽ മാത്രമെ താരത്തെ സ്പർസിന്റെ ജേഴ്സിയിൽ കാണുകയുള്ളൂ.

താരം കഴിഞ്ഞ സീസണിൽ മാത്രമാണ് മെറ്റ്സിൽ എത്തിയത്. അരങ്ങേറ്റ സീസണിൽ തന്നെ അവിടെ ഗംഭീര പ്രകടനം നടത്താൻ താരത്തിനായി. അടുത്തിടെ സെനഗൽ ദേശീയ ടീമിനായി അദ്ദേഹം അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു.

Exit mobile version