Site icon Fanport

പോർച്ചുഗീസ് ഡിഫൻസീവ് മിഡ്ഫീൽഡർ ഫുൾഹാമിലേക്ക്

സ്പോർട്ടിംഗ് ലിസ്ബൺ താരവും പോർച്ചുഗൽ ഇന്റർനാഷണൽ ജുവവോ പളിഞ്ഞ്യയെ ഫുൾഹാം സൈൻ ചെയ്യും. 26കാരനായ പലിഞ്ഞയെ 18 മില്യൺ യൂറോ നൽകിയാകും ഫുൾഹാം സ്വന്തമാക്കുക. ഫുൾഹാമും സ്പോർടിങുമായി കരാർ ധാരണയിൽ എത്തി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

2021-ൽ പോർച്ചുഗലിൽ ഇരട്ട കിരീടങ്ങൾ സ്പോർടിങ്ങിനൊപ്പം നേടാൻ ഡിഫൻസീവ് മിഡ്ഫീൽഡർ ആയ പളിഞ്ഞക്ക് ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ആറ് മത്സരങ്ങൾ ഉൾപ്പെടെ 38 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ സ്പോർടിങിനായി താരം കളിച്ചിരുന്നു. പോർച്ചുഗൽ ദേശീയ ടീമിനായി 14 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.

Exit mobile version