Picsart 23 07 28 23 49 13 133

ആഴ്‌സണൽ മുന്നേറ്റനിര താരത്തിന് ആയി ക്രിസ്റ്റൽ പാലസ് രംഗത്ത് വരുമെന്ന് സൂചന

ആഴ്‌സണൽ മുന്നേറ്റനിര താരം എഡി എങ്കെതിയക്ക് ആയി ക്രിസ്റ്റൽ പാലസ് രംഗത്ത് വരും എന്ന് സൂചന. എഡിക്ക് ആയി ഏതാണ്ട് 34 മില്യൺ പൗണ്ട് ഓഫർ ആവും അവർ മുന്നോട്ട് വെക്കുക എന്നാണ് റിപ്പോർട്ട്. നിലവിൽ ഗബ്രിയേൽ ജീസുസിന്റെ പകരക്കാരനായി ബെഞ്ചിൽ ഇരിക്കുന്നതിൽ ഇംഗ്ലീഷ് താരം നിരാശയിലാണ് എന്നാണ് റിപ്പോർട്ട്.

അങ്ങനെ എങ്കിൽ താരത്തെ വിൽക്കാൻ ചിലപ്പോൾ ആഴ്‌സണൽ സമ്മതം മൂളിയേക്കും. അങ്ങനെ എങ്കിൽ ബലോഗനെ നിലനിർത്തി എഡിയെ വിൽക്കുക എന്ന തീരുമാനത്തിൽ ആർട്ടെറ്റ എത്തിയേക്കും. അതേസമയം ബലോഗനു ആയി ഇന്റർ മിലാൻ രംഗത്ത് ഉണ്ടായിരുന്നു. നിലവിൽ രണ്ടു പേരെയും വിൽക്കുക ആണെങ്കിൽ ആഴ്‌സണൽ പുതിയ മുന്നേറ്റനിര താരത്തിന് രംഗത്ത് വരാനും സാധ്യതയുണ്ട്.

Exit mobile version